മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; അറസ്റ്റ്: എം.വി.ഗോവിന്ദൻ– പിണറായി കൂടിക്കാഴ്ച

black-flag-protest-pinarayi-vijayan
കൊച്ചിയിൽ ഗസ്റ്റ് ഹൗസിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ എത്തിയാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു. ചിത്രം. റോബർട്ട് വിനോദ്
SHARE

കൊച്ചി ∙ സംസ്ഥാന ബജറ്റിലെ വിലവർധന പ്രഖ്യാപനങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വഴിനീളെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ ഗസ്റ്റ്ഹൗസിൽ നിന്നു മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി എത്തിയത്. ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസിൽ നിന്നു പുറത്തേക്കിറങ്ങിയത്. 

ഇന്നു ജില്ലയിൽ മുഖ്യമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നിൽ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈൻ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി നെടുമ്പാശേരിയിൽ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. 

Read also: ‘കാറില്‍ സൂക്ഷിച്ചത് വെള്ളം, പെട്രോളല്ല; മണം വരുന്നെന്ന് പ്രജിത് പറഞ്ഞതും തീ ആളിക്കത്തി’

അതേസമയം ഇന്നു രാവിലെ മുഖ്യമന്ത്രി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 40 മിനിറ്റിലേറെ നീണ്ട ചർച്ചയാണ് ഇരുവരും തമ്മിലുണ്ടായത്. 

black-flag-protest-youth-congress
കൊച്ചിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധം

ഗസ്റ്റ് ഹൗസിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നസാഹചര്യത്തിൽ പാർട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തൽ. ബജറ്റിലെ വിലവർധന സംബന്ധിച്ച് ചർച്ചകൾ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. 

Read also: ഓടുന്ന ട്രെയിനില്‍നിന്ന് സഹയാത്രികന്‍ തള്ളിയിട്ടയാള്‍ മരിച്ചു

ബജറ്റ് വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്നു കരിദിനം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.

English Summary: Youth congress black flag protest against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS