‘മൊബൈൽ മോഷണ പരാതിക്ക് പ്രതികാരം’; 58കാരിയെ 16കാരൻ ബലാത്സംഗം ചെയ്ത് കൊന്നു

murder
(പ്രതീകാത്മക ചിത്രം)
SHARE

ഭോപ്പാൽ ∙ മധ്യപ്രദേശിൽ പതിനാറുകാരൻ 58 വയസ്സുകാരിയെ ബലാത്സംഗത്തിനു വിധേയയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി. ജനുവരി 30ന് രാത്രി മധ്യപ്രദേശിലെ റീവ ജില്ലയിലാണ് ദാരണ സംഭവം അരങ്ങേറിയത്. രണ്ടു വർഷം മുൻപ് ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതിക്രൂരമായാണ് ഇയാൾ സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭർത്താവും മകനുമില്ലാത്ത സമയത്ത് വീട്ടിൽ കയറിയ പ്രതി, കട്ടിലിൽ കിടക്കുകയായിരുന്ന സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചു. അവർ ബഹളം വച്ചതോടെ ചെറിയൊരു പ്ലാസ്റ്റിക് ബാഗും തുണിയും വായിൽ തിരുകിക്കയറ്റി. 

തുടർന്ന് പ്ലാസ്റ്റിക് കവറുകൊണ്ട് തല മൂടിയ ശേഷം സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് തലയിലും ശരീരത്തിലും കത്തികൊണ്ട് വെട്ടി. ക്രൂരമായി ബലാത്സംഗം ചെയ്തശേഷം സ്വകാര്യ ഭാഗങ്ങളിൽ വടി ഉപയോഗിച്ചും ഉപദ്രവിച്ചു.

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടതായി ഫെബ്രുവരി ഒന്നിനാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തു താമസിക്കുന്ന സ്ത്രീയാണെന്ന് വ്യക്തമായത്. സ്ഥലത്തെത്തിയ പൊലീസും ഫൊറൻസിക് ടീമും നടത്തിയ പരിശോധനയിൽ അതി ക്രൂരമായാണ് കൊല നടത്തിയതെന്ന് വ്യക്തമായി.

അയൽവാസിയായ പതിനാറുകാരനെ സംശയമുണ്ടെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടുകാർ മൊഴി നൽകിയിരുന്നു. രണ്ടു വർഷം മുൻപ് വീട്ടിൽ സ്ഥിരമായി ടിവി കാണാൻ വരാറുണ്ടായിരുന്ന ഇയാൾക്കെതിരെ, മൊബൈൽ ഫോൺ മോഷ്ടിച്ചതായി കുടുംബം പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് അധികൃതർ നൽകുന്ന വിവരം.

English Summary: 16-Year-Old Rapes 58-Year-Old Woman, Then Kills Her With A Sickle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS