കാർഗിലിൽ ചതി, ഇന്ത്യൻ തിരിച്ചടി; യുഎസിനൊപ്പം ഭീകരതയ്ക്കെതിരെ; ഒടുക്കം ‘രാജ്യദ്രോഹി’യായ മുഷറഫ്!
Mail This Article
1943–ൽ ഓൾഡ് ഡൽഹിയിൽ ജനിച്ച മുഷറഫ് വിഭജനത്തിനു ശേഷമാണ് കറാച്ചിയിലേക്ക് പോകുന്നത്. വിദ്യാഭ്യാസത്തിനു ശേഷം സൈന്യത്തിൽ അംഗമായി, പടിപടിയായി ഉയർന്ന് ആർമി തലവനും ‘രക്തരഹിത’ പട്ടാള അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണാധികാരിയുമായ പർവേസ് മുഷറഫ് തന്റെ 78–ാം വയസ്സിൽ ദുബായിൽ വച്ച് അന്തരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ ഏടുകളിലൊന്നു കൂടിയാണ് മുഷറഫിന്റെ ഭരണകാലം. അതേ സമയം, പൗരസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താത്ത ഏകാധിപതിയും. പാക്കിസ്ഥാനിലുണ്ടായിട്ടുള്ള നിരവധി പട്ടാള ഭരണാധികാരികളിൽ ഒടുവിലെത്തെയാൾ അങ്ങനെ മറ്റൊരു നാട്ടിൽ വച്ച് ജീവൻ വെടിഞ്ഞു. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിടത്തു നിന്ന് രാജ്യദ്രോഹ കേസിൽ വധശിക്ഷ വരെയുള്ള വിധികൾ ഏറ്റുവാങ്ങിയ പട്ടാള ജനറലായിരുന്നു പർവേസ് മുഷറഫ്, ആ സ്വേച്ഛാധിപതിയുടെ ജീവിതത്തിലൂടെ