പന്തളം ബാങ്കിലെ മോഷണം: കേസ് അട്ടിമറി ആരോപണം ശരിവച്ച് ഫോണ്‍ സംഭാഷണം

Pandalam DYFI - BJP Clash (Video grab - Manorama News)
പന്തളത്തെ ഡിവൈഎഫ്ഐ – ബിജെപി സംഘർഷത്തിൽ നിന്ന്. (ഫയൽചിത്രം)
SHARE

പത്തനംതിട്ട∙ പന്തളം സര്‍വീസ് സഹകരണ ബാങ്കിലെ സ്വര്‍ണം മോഷ്ടിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് സിപിഎം ഏരിയ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും ഏരിയ സെക്രട്ടറി ആര്‍. ജ്യോതികുമാര്‍ പറയുന്നുണ്ട്. ബാങ്കില്‍ പണയം വച്ചിരുന്ന 75 പവന്‍ സ്വര്‍ണം മോഷ്ടിച്ച് മറ്റൊരു ബാങ്കില്‍ പണയം വച്ചെന്നാണ് കേസ്. ഇത് ചെയ്തത് ബാങ്ക് ജീവനക്കാരനാണെന്നും കേസ് പൊലീസ് അട്ടിമറിച്ചുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. 

Read Also: ‘വാട്ടർ അതോറിറ്റിക്ക് നഷ്ടം 4911.42 കോടിരൂപ; നിരക്കു വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ല’

ഇതിനെച്ചൊല്ലി ബാങ്കിന് മുന്നില്‍ ഞായറാഴ്ച സിപി.എം–ബിജെപി സംഘര്‍ഷവുമുണ്ടായി. എന്നാല്‍ സ്വര്‍ണം മോഷ്ടിച്ചെന്ന പ്രചരണം വ്യാജമാണെന്ന നിലപാടാണ് ബാങ്ക് അധികൃതര്‍ സ്വീകരിച്ചത്. 

English Summary: Gold theft in pandalam cooperative bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS