ADVERTISEMENT

തിരുവനന്തപുരം∙ ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർ(66)ക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നു ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു. പിഴ തുക കുട്ടിക്കു നൽക്കണം.

Read also: ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി ബെംഗളൂരുവിലേക്ക്: നാളെ എയർലിഫ്റ്റ് ചെയ്യും

2014 ജനുവരി രണ്ടിനു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പുപ്പനെ നെഞ്ച‌ുവേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. അപ്പുപ്പനും അമ്മുമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. അടുത്തുള്ള പ്രതിയുടെ വീട്ടിൽ കുട്ടിയെ നിർത്തിയിട്ടാണ് പ്രതി നാട്ടുകാർക്കൊപ്പം അപ്പുപ്പനെ ആശുപത്രിയിൽ കൊണ്ടുപോയത്.

കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലിൽ കിടന്നുറങ്ങവെ ആശുപത്രിയിൽനിന്നു തിരിച്ചെത്തിയ പ്രതി കൂടെക്കയറിക്കിടന്ന് പീഡിപ്പിച്ചു. കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീഡനം തുടർന്നു. പ്രതിയുടെ ഭാര്യയെ വിളിച്ചുണർത്തി മാറി കിടക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടതിനുശേഷമാണു തൊട്ടടുത്ത മുറിയിലേക്കു മാറ്റിയത്.

Read also: അദാനിയും മോദിയും തമ്മിലെന്ത്?; ചിത്രം ഉയര്‍ത്തിക്കാട്ടി രാഹുല്‍, തടഞ്ഞ് സ്പീക്കര്‍

ഭയന്നുപോയ കുട്ടി സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. അന്ന് മൂന്നാം ക്ലാസ്സിലായിരുന്നു കുട്ടി. പിന്നീടു പ്രതിയെ കാണുമ്പോൾ കുട്ടിക്കു ഭയമുണ്ടായിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ പീഡനത്തെ സംബന്ധിച്ച് ഒരു വിഡിയോ കണ്ടപ്പോഴാണു പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് കുട്ടിക്ക് മനസ്സിലായത്. സംഭവത്തെക്കുറിച്ചോർത്ത് കുട്ടിയുടെ മനോനില തകർന്നു. ചികിത്സ നൽകിയെങ്കിലും പ്രതിയെ ഭയന്ന് സംഭവം പുറത്തു പറഞ്ഞില്ല. ഒമ്പതാം ക്ലാസ്സിൽ പഠിത്തത്തിൽ പിന്നോട്ടു പോയപ്പോൾ അധ്യാപകർ നൽകിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിയുന്നത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, എം.മുബീന, എസ്.ചൈതന്യ, ആർ.വൈ.അഖിലേഷ് ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. മണ്ണന്തല സി ഐയായിരുന്ന ജി.പി.സജുകുമാർ, എസ്ഐ
ഒ.വി.ഗോപി ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Content Highlight: Minor Rape, Thiruvananthapuram News, Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com