ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായി ഗൗതം അദാനിയെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി, പ്രധാനമന്ത്രിയുടെ സുഹൃത്താണെന്നും രാഹുൽ  ആരോപിച്ചു. അതാണ് യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങളിൽ അദാനിക്കെതിരെ ‌അന്വേഷണം പ്രഖ്യാപിക്കാത്തത്. സുഹൃത്തല്ലെങ്കിൽ അദാനിയെ സംരക്ഷിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

‘‘പ്രധാനമന്ത്രി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ ഞാൻ തൃപ്തനല്ല. അദാനിക്കെതിരായ അന്വേഷണത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. അദാനി സുഹൃത്തല്ലെങ്കിൽ, അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് വ്യക്തമാണ്’’– രാഹുൽ പറഞ്ഞു. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനിയും പ്രധാനമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ലോക്സഭാ രേഖകളില്‍നിന്ന് നീക്കിയിരുന്നു. കഴിഞ്ഞ ദിവസം ലോക്സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് മോദിയും അദാനിയും ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി രാഹുൽ വിമർശനം ഉന്നയിച്ചത്. അദാനിയുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും ലോക്സഭാ രേഖകളില്‍നിന്ന് നീക്കി.

English Summary: 'If they are not friends…': Rahul Gandhi accuses PM Modi of protecting Adani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com