കൊല്ലം∙ പുത്തൂരിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ (68) ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ വിജയകുമാറിന്റെ സഹോദരിയുടെ വീടിനു സമീപം വീറകു കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തീ കത്തുന്നതായി കണ്ടു. ഉടൻതന്നെ സഹോദരിയും മറ്റുള്ളവരും ചേർന്ന് തീയണച്ചു. എന്നാൽ രാവിലെ സ്ഥലത്ത് ചെന്നുനോക്കിയപ്പോഴാണ് മൃതദേഹം കിടക്കുന്നത് കാണുന്നത്. അന്വേഷണത്തിൽ മരിച്ചത് വിജയകുമാർ ആണെന്ന് മനസ്സിലായി. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തുനിന്ന് വിജയകുമാറിന്റെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ജോലിചെയ്ത് ജീവിക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. കെട്ടിടനിർമാണ തൊഴിലാളിയായ വിജയകുമാർ കുറച്ചുദിവസമായി ജോലിക്ക് പോയിരുന്നില്ല. അതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സാമ്പത്തികശേഷിയുള്ള കുടുംബമാണ് വിജയകുമാറിന്റേത്.
English Summary: Man committed suicide in Kollam
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)