ജപ്തി നോട്ടിസിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു; വായ്പയെടുത്തത് മരുമകന്റെ ബിസിനസിനായി
Mail This Article
×
പാലക്കാട്∙ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന്, ബാങ്കിൽനിന്ന് ജപ്തി നോട്ടിസ് കിട്ടിയതിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു. പാലക്കാട് കള്ളിക്കാട് കെ.എസ്.എം.മൻസിലിൽ അയൂബ് (60) ആണ് മരിച്ചത്. 1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോട്ടിസ്. മരുമകന്റെ ബിസിനസിനായാണ് വീട് ഉൾപ്പെടെ ഈട് വച്ച് സ്വകാര്യ ബാങ്കിൽ നിന്ന് അയൂബ് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് ജപ്തി നോട്ടിസ് നൽകി. തുടർന്ന് ഇന്നു രാവിലെ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
English Summary: Man commits Suicide over Confiscation Notice in Palakkad
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.