സംസ്ഥാനത്ത് വ്യാപക വാഹന പരിശോധന; 264 വണ്ടികളിൽനിന്ന് പിഴയീടാക്കിയത് 2.40 ലക്ഷം രൂപ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന വ്യാപകമായി മോട്ടർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മറ്റു വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ ഈടാക്കി.
ഫസ്റ്റ് എയ്ഡ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴയടപ്പിച്ചു. റോഡ് സുരക്ഷ പാലിക്കാതെയും പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ, ശബ്ദ മലീനീകരണം ഉണ്ടാക്കിയ വാഹനങ്ങൾ എന്നിവയെന്നു പരിശോധനയിൽ കണ്ടെത്തിയ 78 വാഹനങ്ങളിൽ നിന്നായി 1,56,000 രൂപ ഈടാക്കി.
യൂണിഫോം ധരിക്കാതെ വാഹനം ഓടിച്ച ടാക്സി ഡ്രൈവർമാരിൽനിന്ന് 250 രൂപ വീതം പിഴ ഈടാക്കി. പെർമിറ്റ് ലംഘിച്ചും റൂട്ട് തെറ്റിച്ചും ഓടിയ 18 വാഹന ഉടമകളെ വിവരം ശേഖരിച്ച് താക്കീത് നൽകി വിട്ടയച്ചു.
Content Highlights: MVD, Kerala Government