ലോറി ഡ്രൈവറെ മർദിച്ചെന്ന സംഭവത്തിൽ വഴിത്തിരിവ്; ഡ്രൈവർക്കെതിരെ പോക്സോ കേസ്

lorry-driver-attacked-thrissur-2
ലോറി ഡ്രൈവറെ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യം. (Screengrab: Manorama News)
SHARE

തൃശൂർ ∙ തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ മർദിച്ചെന്ന സംഭവത്തിൽ വഴിത്തിരിവ്. പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ലോറി ഡ്രൈവർക്കെതിരെ പോക്സോ കേസ് ചുമത്തും. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവ് ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടപടി.

Read also: ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി.ജയരാജന്‍ തന്നെ ആകാശിനെയും കൂട്ടാളികളെയും

ഡിസംബർ 4ന് ഒല്ലൂരിലെ പെട്രോള്‍ പമ്പിനടുത്തു വച്ചാണ് കുട്ടിയെ ലോറി ഡ്രൈവർ ഉപദ്രവിച്ചത്. കുട്ടി ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. പിന്നീട് ലോറി ഡ്രൈവറെ കുട്ടിയുടെ അച്ഛൻ അന്വേഷിച്ചെത്തി ചോദ്യം ചെയ്തു. എന്നാൽ, ശമ്പളം കിട്ടാത്തത് ചോദ്യം ചെയ്തതിന് ലോറി ഡ്രൈവറെ മർദിച്ചെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചിരുന്നത്. ലോറി ഡ്രൈവറുടെ പരാതിയിൽ കുട്ടിയുടെ പിതാവിനെതിരെ ചേർപ്പ് സ്റ്റേഷനിൽ കേസെടുത്തേക്കും.

English Summary: POCSO case against lorry driver who assaults boy in Thrissur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA