ADVERTISEMENT

കൊച്ചി∙ ജഡ്ജിമാര്‍ക്കെന്ന പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെ ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബ്ബിൽ രണ്ടു തവണയാണ് സൈബിയെ ചോദ്യം ചെയ്തത്.

പ്രത്യേക അന്വേഷണ സംഘത്തലവൻ കെ.എസ്.സുദർശന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ സൈബിയുടെ ഓഫിസിൽ പരിശോധന നടത്തിയ അന്വേഷണ സംഘം മൊബൈൽ ഫോണും ലാപ്ടോപ്പും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.

Read also: ‘അമ്പും വില്ലും കിട്ടാൻ 2000 കോടിയുടെ ഡീൽ’; ആരോപണവുമായി സഞ്ജയ് റാവുത്ത്

തനിക്കെതിരായ ആരോപണങ്ങൾ നേരത്തെ തന്നെ സൈബി നിഷേധിച്ചിരുന്നു. തനിക്കെതിരെ മൊഴി നൽകിയ 4 അഭിഭാഷകർക്കെതിരെ അന്വേഷണം വേണമെന്നും ബാർ കൗൺസിൽ അയച്ച നോട്ടിസിന് മറുപടിയായി സൈബി അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നും അറിയിച്ചു.

English Summary: Bribery Row:  Adv. Saiby Jose Kidangoor questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com