മുകേഷ് അംബാനിക്ക് എല്ലായിടത്തും സെഡ് പ്ലസ് സുരക്ഷ; ചെലവ് വഹിക്കേണ്ടത് കുടുംബം‌

INDIA-ARTS-CINEMA-BOLLYWOOD
മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും
SHARE

ന്യൂഡൽഹി ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ഇതിന്റെ ചെലവ് അംബാനി കുടുംബം‌ തന്നെ‌ വഹിക്കണം. കുടുംബം മഹാരാഷ്ട്രയിലെങ്കിൽ സംസ്ഥാന‌ സർക്കാരിനും ബാക്കിയുള്ള സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷാചുമതല.

അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിന് എതിരായ ഹർജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യംചെയ്ത് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുമായി‌ ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഇവരുടെ സുരക്ഷ സംബന്ധിച്ച ഫയലുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ജൂണിൽ സുപ്രീം കോടതി സ്റ്റേ ചെയ്തു.

English Summary: Ambanis To Get Z+ Security Cover Across India, Abroad: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS