ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ദിരാ ഗാന്ധിയുമായി ഉപമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍‍. ഇന്ദിരാഗാന്ധിയെപ്പോലെ തീവ്രനയമാണ് മോദിക്കെന്നാണ് കേജ്‍രിവാള്‍ ആരോപിച്ചത്. ഡല്‍ഹി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയുടെ അറസ്റ്റിനെത്തുടര്‍ന്നായിരുന്നു പ്രതികരണം.

വരും ദിവസങ്ങളില്‍ പാര്‍ട്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ തോറും കയറിയിറങ്ങി മോദിയുടെ തീവ്ര നിലപാടുകളെ തുറന്ന് കാണിക്കും. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ ഉത്തരം തരും. ജനം ദേഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സിസോദിയയുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നില്‍ കെട്ടിച്ചമച്ച കഥയാണ്. ഇവിടെ പ്രശ്നം ‌അഴിമതിയല്ല, നല്ലത് ചെയ്യുന്നതാണ്. നല്ല കാര്യങ്ങള്‍ ചെയ്തത് കൊണ്ടാണ് സത്യേന്ദര്‍ ജയിനും സിസോദിയയും ജയിലില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മനീഷ് സിസോദിയ ഇന്ന് ബിജെപിയില്‍ ചേരുന്ന പക്ഷം നാളെത്തന്നെ കുറ്റവിമുക്തനായി പുറത്ത് വരില്ലേയെന്നും കേജ്‍രിവാള്‍ ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ ചോദിച്ചു.

English Summary: 'If Manish Sisodia, Satyendar Jain Join BJP Today...': Arvind Kejriwal Makes Big Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com