ADVERTISEMENT

ഷില്ലോങ് ∙ മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് കോൺറാഡ് സാങ്മയെ ക്ഷണിച്ച് ഗവർണർ. ചൊവ്വാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സാങ്മ പറഞ്ഞു.

സാങ്മ നയിക്കുന്ന എൻപിപി സർക്കാരിന്റെ ഭാഗമായിരുന്നു ബിജെപിയെങ്കിലും ഇരുകക്ഷികളും വേർപിരിഞ്ഞാണ് മത്സരിച്ചത്. 60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻപിപി ജയിച്ചത്; ബിജെപി രണ്ടെണ്ണത്തിലും. നിലവിലുള്ള സർക്കാരിന്റെ ഭാഗമായ യുഡിപി 11 സീറ്റിൽ ജയിച്ചിട്ടുണ്ട്. വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചു.

മേഘാലയയിലെ ടൂറയിൽ എൻപിപി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി കോൺറാഡ് സാങ്മ.
മേഘാലയയിലെ ടൂറയിൽ എൻപിപി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കോൺറാഡ് സാങ്മ.

നാഗാലാൻഡിൽ നെയ്ഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകും. എൻഡിപിപി - ബിജെപി സഖ്യം മികച്ച വിജയമാണ് നാഗാലാൻഡിൽ നേടിയത്.

English Summary: Meghalaya: Conrad Sagma claims backing of 32 MLAs, declares date for swearing-in ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com