ADVERTISEMENT

ഷില്ലോങ്∙ മേഘാലയയിൽ എൻപിപി-ബിജെപി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി), പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) എന്നീ കക്ഷികൾ. യുഡിപി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ ഒരുമിച്ച് മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ ചർച്ച നടത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എൻപിപി-ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള യുഡിപിയുടെ മലക്കംമറിച്ചിൽ. ഇതോടെ കാവൽ മുഖ്യമന്ത്രിയും എൻപിപി നേതാവുമായ കോൺറാഡ് സാങ്മയെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 45 ആയി.

സർക്കാർ രൂപീകരിക്കാൻ കോൺറാഡ് സാങ്മയെ ഗവർണർ ക്ഷണിച്ചിരുന്നു. 60 അംഗ നിയമസഭയിൽ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എൻപിപിക്ക് 26 സീറ്റുണ്ട്; ബിജെപിക്ക് രണ്ടും. എച്ച്എസ്പിഡിപിയുടെ 2 എംഎൽഎമാരും സ്വതന്ത്രരും ഉൾപ്പെടെ 32 പേരുടെ പിന്തുണയുണ്ടെന്നാണ് സാങ്മ ഗവർണറെ കണ്ട് അറിയിച്ചത്. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് എംഎൽഎമാരുള്ള ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) സാങ്മയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് അറിയിച്ചതോടെയാണ് യുഡ‍ിപിയുടെ നേതൃത്വത്തിൽ സർ‌ക്കാർ രൂപീകരിക്കുമെന്ന് വാർത്തകൾ പുറത്തുവന്നത്.

മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടെ നേതൃത്വത്തിൽ തൃണമൂൽ, യുഡിപി, കോൺഗ്രസ്, എച്ച്എസ്പിഡിപി തുടങ്ങി 6 പാർട്ടികളുടെ സംയുക്തയോഗം സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. 31 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് യുഡിപി പ്രസിഡന്റ് മെത്ത്ബാ ലിങ്ദോ പറഞ്ഞു. യുഡിപിക്ക് 11 എംഎൽഎമാരുണ്ട്. കോൺഗ്രസിനും തൃണമൂലിനും 5 വീതവും. പിഡിഎഫിന് രണ്ട് എംഎൽഎമാരാണുള്ളത്. എന്നാൽ സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകുമെന്ന് യുഡിപിയും പിഡിഎഫും ഞായറാഴ്ച കോൺറാഡ് സാങ്മയ്ക്ക് കത്ത് നൽകുകയായിരുന്നു. എച്ച്എസ്പിഡിപിയും പിന്തുണക്കത്ത് നൽകി.

English Summary: Meghalaya: Strength of NPP alliance rises to 45 as regional outfits UDP, PDF pledge support
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com