പരിശീലനപ്പറക്കലിനിടെ ഇറ്റാലിയൻ വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു; 2 പൈലറ്റുമാർ മരിച്ചു
Mail This Article
×
റോം∙ പരിശീലനപ്പറക്കലിനിടെ ഇറ്റാലിയൻ വ്യോമസേനയുടെ രണ്ടു ചെറുവിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചു. രണ്ടു വിമാനത്തിലെയും പൈലറ്റുമാർ മരിച്ചു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ റോമിലാണ് സംഭവം. യു–208 പരിശീലന വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇരുവിമാനങ്ങളും കൂട്ടിയിടിച്ചതിന്റെ കാരണം വ്യക്തമല്ല.
ഒരു വിമാനം പാടത്ത് തകർന്നുവീണപ്പോൾ മറ്റേ വിമാനം റെസിഡൻഷ്യൽ മേഖലയിലാണ് വീണത്.
ഒരു എൻജിൻ മാത്രമുള്ള ഭാരം കുറഞ്ഞ ചെറു വിമാനങ്ങളാണ് യു–208. പൈലറ്റ് ഉൾപ്പെടെ അഞ്ചുപേരെയാണ് ഇതിനു വഹിക്കാനാകുക. 285 കിലോമീറ്ററാണ് പരമാവധിവേഗത.
English Summary: 2 Italian Military Planes Collide Mid-Air, Both Pilots Killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.