ADVERTISEMENT

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മതേതര ശക്തികൾ ഭിന്നിച്ചു നിൽക്കുന്നതു രാജ്യത്തിനു ദോഷമാകും. ജനാധിപത്യ ശബ്ദങ്ങള്‍ക്കു വിലകല്‍പ്പിക്കാത്ത ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമായ തീരുമാനമാണ്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മനോരമ ഓണ്‍ലൈന് നൽകിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ലീഗിന്റെ ആശങ്കകളെക്കുറിച്ചും പി.കെ.കുഞ്ഞാലിക്കുട്ടി തുറന്നു സംസാരിച്ചത്. ഡിഗ്രി പഠനത്തിനു ശേഷം ടെക്‌സ്‌റ്റെല്‍സ് ബിസിനസിലേക്കു പോയതും തങ്ങള്‍ കുടുംബം ഇടപെട്ട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറക്കി മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനാക്കിയതും പിന്നീടുള്ള തന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചും ഈ അഭിമുഖത്തിൽ അദ്ദേഹം മനസു തുറന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com