ADVERTISEMENT

ന്യൂഡൽഹി∙ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം രഥത്തിൽ പര്യടനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്. സ്വയം പുകഴ്ത്തലിന്റെ അങ്ങേയറ്റമാണ് മോദിയുടേതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഇന്ത്യ – ഓസ്ട്രേലിയ നാലാം ടെസ്റ്റ് മത്സര വേദിയിലേക്കാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം മോദിയെത്തിയത്.

പ്രത്യേകം തയാറാക്കിയ രഥത്തിൽ കയറിയ ഇരു പ്രധാനമന്ത്രിമാരും കളിക്കളത്തിനു ചുറ്റും വലംവച്ചിരുന്നു. ‘‘നിങ്ങളുടെ ജീവിതകാലത്ത് നിങ്ങൾത്തന്നെ നിങ്ങളുടെ പേരു നൽകിയ സ്റ്റേഡിയത്തിൽ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങുന്നത് സ്വയം പുകഴ്ത്തലിന്റെ അങ്ങേയറ്റമാണ്’’ – കോൺഗ്രസിന്റെ കമ്യൂണിക്കേഷൻസ് വിഭാഗം ജനറൽ സെക്രട്ടറി ഇൻ ചാർജ് കൂടിയായ ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവർ ചേർന്നു സ്വീകരിച്ചിരുന്നു. ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുള്ള ടെസ്റ്റ് ക്യാപ് മോദിയും ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ആൽബനീസും സമ്മാനിച്ചു. തുടർന്നാണ് ഇരുവരും സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തത്.

English Summary: 'Self-obsession': Congress on PM Modi's lap of honor around Narendra Modi stadium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT