ഉപയോഗിച്ചു വലിച്ചെറിയാൻ നോക്കിയത് ഉമ്മൻചാണ്ടിയെ, സ്വന്തക്കാരെ നോമിനേറ്റ് ചെയ്താൽ പാർട്ടി മടങ്ങിവരില്ല; പറഞ്ഞതിൽ ഉറച്ചു തന്നെ
Mail This Article
എം.കെ.രാഘവന് ഇപ്പോൾ ഒരു മുഖവുരയുടെ ആവശ്യമില്ല. കോൺഗ്രസിന്റെ മുതിർന്ന നേതാവും കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ രാഘവൻ ഇന്നു വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കെപിസിസി നേതൃത്വത്തിനു രസിക്കാത്ത നിലയിൽ ശശി തരൂർ ഒരു കേരള പര്യടനം ആരംഭിച്ചപ്പോൾ നേതൃത്വം കണ്ണുരുട്ടിയിട്ടും അതിൽ നിന്നു പിന്മാറാതെ അത് ഏകോപിപ്പിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചപ്പോൾ മുതൽ കോൺഗ്രസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചർച്ചകളിലും എ.കെ.രാഘവനും ഒരു കക്ഷിയാണ്. ഒരാഴ്ചയോളം മുൻപ് കോഴിക്കോട്ട് നടന്ന പി.ശങ്കരൻ അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ശൈലിക്കെതിരെ അദ്ദേഹം കടന്നാക്രമണത്തിനു മുതിർന്നു. ഇതോടെ രാഘവൻ അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ച എഐസിസിയെ സമീപിച്ചിച്ച നിർണായക ഘട്ടത്തിലാണ് മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ തന്റെ നിലപാടുകൾ വിശദീകരിക്കാൻ അദ്ദേഹം തയാറാകുന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുക മാത്രമല്ല, പറയാനുള്ളതു കൂടി പറയുന്നു അദ്ദേഹം. സ്വന്തക്കാരെ നോമിനേറ്റ് ചെയ്ത് പദവികളിലേക്കു വയ്ക്കുന്ന രീതി കൊണ്ട് കോൺഗ്രസിന് തിരിച്ചു വരാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിക്കുന്നു. താൻ പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുകയാണ് നേതൃത്വം ചെയ്യേണ്ടതെന്ന് ആവശ്യപ്പെടുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് എം.കെ.രാഘവൻ എംപി സംസാരിക്കുന്നു.