ADVERTISEMENT

ചണ്ഡിഗഡ്∙ പഞ്ചാബിൽ എഎപി എംഎൽഎയും ഐപിഎസ് ഉദ്യോഗസ്ഥയും വിവാഹിതരാകുന്നു. ആം ആദ്മി എംഎൽഎ ഹർജോത് സിങ് ബെയ്ൻസും ഐപിഎസ് ഉദ്യോഗസ്ഥ ജ്യോതി യാദവും തമ്മിലുള്ള വിവാഹം ഈ മാസം അവസാനമാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മലുള്ള വിവാഹനിശ്ചയം. 

Read also: എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി

പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ മണ്ഡലമായ അനന്ത്പുർ സാഹിബിൽ നിന്നുള്ള നിയമസഭാംഗമാണ് ഹർജോത് സിങ്. ആദ്യമായി നിയമസഭയിലെത്തുന്ന അദ്ദേഹം നിലവിൽ ഭഗവന്ത് മൻ സർക്കാരിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ്. അനന്ത്പുർ സാഹിബിലെ ഗംഭിർപുർ ഗ്രാമത്തിൽ നിന്നെത്തിയ 32കാരനായ അദ്ദേഹം 2017ലെ തിരഞ്ഞെടുപ്പിൽ ഷഹ്നിവാൽ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് എഎപിയുടെ യുവജന സംഘടനയെ നയിക്കുന്നത് ബെയ്ൻസാണ്. 

ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയിൽനിന്ന് 2014ൽ എൽഎൽബി ബിരുദമെടുത്ത ഇദ്ദേഹം 2018ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് രാജ്യാന്തര മനുഷ്യാവകാശ നിയമത്തിൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥയായ ജ്യോതി നിലവിൽ മാൻസ ജില്ലയിലെ പൊലീസ് സൂപ്രണ്ടന്റാണ്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ ജ്യോതി കഴിഞ്ഞ വർഷം എഎപി എംൽഎയുമായുണ്ടായ തർക്കത്തെ തുടർന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. എംഎൽഎയുടെ സമ്മതമില്ലാതെ അവരുടെ നിയോജക മണ്ഡലത്തിൽ പരിശോധന നടത്തിയതിനെ തുടർന്നുണ്ടായ വാഗ്വാദമാണ് വിവാദമായത്.  

English Summary: AAP Punjab Minister Harjot Singh Bains To Marry Senior Police Officer Jyoti Yadav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com