കളിക്കുന്നതിനിടെ 7 വയസുകാരൻ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു; ദാരുണാന്ത്യം

borewell-ani-twitter
സംഭവസ്ഥലത്ത് നിന്ന് (Photo: Twitter/ ANI)
SHARE

ഭോപാൽ ∙ മധ്യപ്രദേശ് വിദിശയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഏഴുവയസുകാരനെ 24 മണിക്കൂറിനുശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂലിപണിക്കാരനായ ദിനേഷ് അഹിർവാറിന്റെ മകൻ ലോകേഷ് അഹിർവാർ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം.

Read Also: സ്വപ്നയുടെ പരാതി: വിജേഷ് പിള്ള ഒളിവിലെന്ന് കർണാടക പൊലീസ്; അല്ലെന്ന് വിജേഷ്

60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്. നാട്ടുകാർ ഉടൻ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് മധ്യപ്രദേശ് എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ സംഭവസ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. പൈപ്പിലൂടെ കുഞ്ഞിന് ഓക്സിജൻ നൽകുകയും ക്യാമറ വഴി നിരീക്ഷിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. 24 മണിക്കൂറിനുള്ളിൽ കുഴൽക്കിണറിന് സമാന്തരമായി 50 അടിയിൽ മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെടുത്തു. അബോധാവസ്ഥയിലായിരുന്ന കുഞ്ഞിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary: Madhya Pradesh: Lokesh Ahirwar, 7-Year-Old Boy Who Fell Into 45-Feet Deep Borewell in Vidisha Rescued After 24 Hours; Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS