‘ലഹരിക്കേസുകളില്‍ അശ്രദ്ധ പാടില്ല’: പൊലീസിനോടും അഭിഭാഷകരോടും ഹൈക്കോടതി
Mail This Article
കൊച്ചി∙ ലഹരിമരുന്നു കേസുകളില്‍ അശ്രദ്ധ പാടില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും അശ്രദ്ധ പ്രതികള്‍ക്ക് സഹായകരമാകും. സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷന്‍ മേധാവിയും ഇക്കാര്യം ശ്രദ്ധിക്കണമെന്നും പൊലീസിനും അഭിഭാഷകര്‍ക്കും പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലഹരിക്കേസിൽ കസ്റ്റഡിയിലുള്ള തൃശൂർ സ്വദേശിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
പ്രതി 180 ദിവസമായി കസ്റ്റഡിയിലാണ്. തുടർന്നാണ് ജാമ്യത്തിന് അപേക്ഷ നൽകിയത്. എൻഡിപിഎസ് കേസുകളിൽ 180 ദിവസം കഴിഞ്ഞാലും കസ്റ്റഡി നീട്ടിക്കിട്ടണമെങ്കിൽ പ്രോസിക്യൂഷന് അപേക്ഷ നൽകാം. എന്നാൽ, കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കണം. ഈ കേസിൽ കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇത്തരം കേസുകളിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് കോടതി നിരീക്ഷിച്ചത്.
English Summary: Don't No Carelessness in Drugs Cases, says High Court