കേരളം മുഴുവൻ അറിയുന്ന ഒരു വിവാദത്തീയാണ് ഇന്നു ബ്രഹ്മപുരം. കത്തിപ്പിടിച്ചതിന്റെ 12–ാം ദിനം തീയണച്ചതിന്റെ വീരവാദമാണു സർക്കാർ മുഴക്കുന്നത്. പക്ഷേ, തുടക്കത്തിൽത്തന്നെ ശരിയായി ഇടപെട്ടിരുന്നെങ്കിൽ നേരത്തേ അണയ്ക്കാമായിരുന്നു ഈ തീ. എന്നിട്ടും എങ്ങനെയാണ് ഒരു നഗരത്തെ മുഴുവൻ വിഷപ്പുകയിൽ മുക്കിയ തീക്കൂനയായി ബ്രഹ്മപുരത്തെ മാലിന്യമല മാറിയത്? ഉത്തരം എളുപ്പമല്ലാത്ത ഈ ചോദ്യം പോലെത്തന്നെയാണു കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ അവസ്ഥയും. യഥാർഥത്തിൽ അതിനെ മാലിന്യ സംസ്കരണ കേന്ദ്രമെന്നു വിളിക്കരുത്. അതൊരു മാലിന്യം തള്ളൽ കേന്ദ്രമാണ്. അതിനൊപ്പം എല്ലാം ശരിയാക്കുമെന്ന കോർപറേഷന്റെ ‘തള്ളൽ’ കൂടിയാകുമ്പോൾ എല്ലാം ശുഭം. വടവുകോട് –പുത്തൻകുരിശ് പഞ്ചായത്തിൽ കൊച്ചി കോർപറേഷനു സ്വന്തമായുള്ള 110 ഏക്കർ സ്ഥലം മാലിന്യം തള്ളാനുള്ള കേന്ദ്രം മാത്രമല്ല; കോർപറേഷനിലെ ചിലർക്ക് പണം വാരാൻ കൂടിയുള്ള കേന്ദ്രമാണ്. അവരാണു ‘ബ്രഹ്മപുരം മാഫിയ’. ലക്ഷക്കണക്കിനു ടൺ മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്കു ബ്രഹ്മപുരത്തെ മാറ്റിയതും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കരാറുകാരുമെല്ലാം ചേർന്ന ഈ മാഫിയയാണ്. അവരുടെ കൊള്ളരുതായ്മകളാണ് കൊച്ചിക്കാരുടെ ശ്വാസം മുട്ടിച്ചത്. അതിനു പിന്നിലെ യാഥാർഥ്യങ്ങളിലേക്ക്...
HIGHLIGHTS
- ബ്രഹ്മപുരത്തെ മാലിന്യം ദിവസങ്ങളോളം നിന്നുകത്തിയപ്പോൾ വിഷപ്പുകയ്ക്കൊപ്പം പരന്നത് അഴിമതിയുടെ മലീമസമായ കഥകൾ കൂടിയാണ്. ജനത്തിന്റെ കണ്ണില്‍ പൊടിയിട്ട്, മാലിന്യ ശേഖരണത്തിന്റെ പേരിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പ്. കൊച്ചി കോർപറേഷനിലെ കെടുകാര്യസ്ഥതയുടെയും ഗുണ്ടകളും മാഫിയയും ബെനാമികളും വരെ ഉള്‍പ്പെട്ട ‘നെറ്റ്‌വർക്കി’ന്റെയും യാഥാർഥ്യങ്ങളിലേക്ക്...