‘ഇത്രയും ദിവസം മിണ്ടാതിരുന്നത്, ഏതെങ്കിലുമൊരു സമയത്ത് സത്യം പുറത്തു വരുമെന്നുള്ളതുകൊണ്ട്’

M-Anilkumar-Kochi-Mayor-1248
എം. അനില്‍കുമാർ
SHARE

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മേയർ എം. അനിൽകുമാർ. ഈ വിധി നടപ്പാക്കേണ്ടി വന്നാൽ കോർപറേഷന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് മേയർ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കോർപറേഷന്റെ വാദം കേൾക്കാതെയും കോർപറേഷനുണ്ടായ നഷ്ടം കണക്കാക്കാതെയുമാണ് ട്രൈബ്യൂണൽ പിഴ ചുമത്തിയതെന്നും മേയർ ആരോപിച്ചു.

ബ്രഹ്മപുരത്ത് സംഭവിച്ചതിനെല്ലാം കാരണം കഴിഞ്ഞ ഭരണകാലത്തുണ്ടായ പിഴവുകളാണെന്നും മേയർ വാദിച്ചു. താൻ ഇത്രയും ദിവസം മിണ്ടാതിരുന്നത്, ഏതെങ്കിലുമൊരു സമയത്ത് സത്യം പുറത്തു വരുമെന്നുള്ളതുകൊണ്ടാണെന്നും മേയർ പറഞ്ഞു. ‘‘നിയമവിദഗ്ധരുമായി ആലോചിച്ച് വിധിക്കെതിരെ അപ്പീൽ നൽകും. നീതി കിട്ടണമെന്നുള്ളതുകൊണ്ടാണ് സ്റ്റേയ്ക്ക് പോകുന്നത്. ട്രൈബ്യൂണൽ ഉന്നയിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങളെ ഗൗരവമായി കാണുന്നു. പരിസ്ഥിതിക്കു സംഭവിച്ച ആഘാതത്തെക്കുറിച്ച് തീർച്ചയായും കൊച്ചി നഗരസഭ പഠിക്കും’ – മേയർ പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപറേഷൻ 100 കോടി രൂപ ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ കെട്ടിവയ്ക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചത്. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.

English Summary: Will Give Appeal Against National Green Tribunal Verdict: Kochi Mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഗോപാംഗനേ...

MORE VIDEOS