വളവിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; ടോറസ് കയറി യുവാവിന് ദാരുണാന്ത്യം– വിഡിയോ

jithu-accident-death
ജിത്തു ജോണി (ഇടത്), അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന് (വലത്)
SHARE

കോട്ടയം ∙ കറുകച്ചാൽ പരുത്തിമൂട്ടിൽ ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിലേക്കു വീണ് പത്രവിതരണക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കറുകച്ചാൽ പത്തനാട് പരുത്തിമൂട് പതിയ്ക്കൽ ജിത്തു ജോണി (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പരുത്തിമൂട് പത്തനാട് റൂട്ടിലായിരുന്നു അപകടം. പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു.

റോഡിലെ വളവിൽ ബൈക്ക് തെന്നി നിയന്ത്രണം നഷ്ടമായി ജിത്തു റോഡിൽ വീഴുകയുമായിരുന്നു. ഈ സമയം എതിർദിശയിൽനിന്നു വന്ന ടോറസ് ലോറി ജിത്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി കറുകച്ചാൽ പൊലീസ് പറഞ്ഞു. റോഡിൽ കിടന്ന ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ജിത്തുവിന്റെ പിതാവ് ജോണി. മാതാവ്: പരേതയായ കുഞ്ഞുമോൾ. സഹോദരൻ: ജെറിൻ (ജോമോൻ പി.ജെ). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടവെട്ടാർ ബിലീവേഴ്‌സ് ചർച്ച് സെമിത്തേരിയിൽ.

English Summary: Youth Died in Road Accident at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS