ബിജെപി ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ രാഷ്ട്രീയ പാർട്ടി: വാൾ സ്ട്രീറ്റ് ജേണൽ

BJP
(File Photo by SANJAY KANOJIA / AFP)
SHARE

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ രാഷ്ട്രീയ പാർട്ടിയാണു ബിജെപിയെന്നും വളരെക്കുറച്ചു മാത്രമെ മനസ്സിലാക്കിയിട്ടുള്ളൂവെന്നും രാജ്യാന്തര യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ. വാൾട്ടർ റസ്സൽ മീഡ് എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

‘‘ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി, അമേരിക്കൻ ദേശീയ താൽപര്യം മുൻനിർത്തി നോക്കിയാൽ, ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള വിദേശ പാർട്ടിയാണ്. ബിജെപിയെപ്പറ്റി വളരെക്കുറച്ചേ മനസ്സിലാക്കപ്പെട്ടിട്ടുള്ളൂ’’– ലേഖനം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ലും 2019ലും തുടർച്ചയായി ഭരണം നേടിയ ബിജെപി 2024ലെ വിജയവും ലക്ഷ്യമിട്ടാണു പ്രവർത്തിക്കുന്നത്. ഇന്ത്യക്കാരല്ലാത്തവർക്കു പരിചിതമല്ലാത്ത രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തെ കൂട്ടുപിടിച്ച് വളരുന്നതിനാലാണു ബിജെപിയെപ്പറ്റി പലർക്കും കുറച്ചുമാത്രം അറിവുള്ളതെന്നും മീഡ് പറയുന്നു.

Read Also: കുളിക്കുന്നതിനിടെ യുവാവ് കനാലിൽ മുങ്ങി മരിച്ചു; ദുരന്തം നാളെ വിവാഹം നടക്കാനിരിക്കെ...

‘‘മുസ്‍ലിം ബ്രദർഹുഡിനെപ്പോലെ പാശ്ചാത്യ പുരോഗമനവാദത്തിന്റെ പല ആശയങ്ങളും മുൻഗണനകളും ബിജെപി നിരസിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പോലെ ബില്യനിലേറെ ജനസംഖ്യയുള്ള രാജ്യത്തെ ആഗോളശക്തിയാക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ഇസ്രയേലിലെ ലികുഡ് പാർട്ടിയെപ്പോലെ വിപണിയധിഷ്ഠിത സാമ്പത്തിക നിലപാടും ജനപ്രിയ സമീപനവും പാരമ്പര്യ മൂല്യങ്ങളും ഒരുമിപ്പിക്കുന്നു.

ബിജെപിയുമായി വളരെ അടുപ്പമുള്ള ആർഎസ്എസിന്റെ അധികാരത്തെ ധാരാളം പേർ ഭയപ്പെടുന്നുണ്ട്. ഇന്ത്യയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ സമീപകാല തിരഞ്ഞെടുപ്പ് വിജയവും ശ്രദ്ധേയമാണ്. ബിജെപിയുടെ സങ്കീർണവും കരുത്തുറ്റതുമായ മുന്നേറ്റത്തെപ്പറ്റി അമേരിക്കക്കാരും പാശ്ചാത്യരും കൂടുതൽ ശ്രദ്ധിക്കണം’’– ലേഖനം അഭിപ്രായപ്പെട്ടു.

English Summary: BJP World's Most Important Foreign Political Party: Wall Street Journal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS