ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. 10.17ന് അനുഭവപ്പെട്ട പ്രകമ്പനം മൂന്നു സെക്കൻഡ് നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. ശാകർപുരിൽ കെട്ടിടം ചരിഞ്ഞതായി സൂചനയെന്ന് ഡൽഹി അഗ്നിരക്ഷാസേന അറിയിച്ചു. 

അഫ്ഗാനിസ്ഥാൻ ആണ് പ്രഭവകേന്ദ്രം. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌‌ലാമാബാദിലും വിവിധ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2005ൽ പാക്കിസ്ഥാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 74,000ത്തോളം മരിച്ചിരുന്നു.  ഭൂചലനത്തെ തുടർന്ന് വീടുകളിലെ ഫാനും ലൈറ്റുകളും ആടുന്നത് സമൂഹമാധ്യമങ്ങളിൽ ആളുകൾ പങ്കുവച്ചിട്ടുണ്ട്.

English Summary: Earthquake Tremors Felt In Delhi, Neighbouring Cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com