അമിത ചികിത്സാ ചെലവ്: 24 കാരൻ ഹോട്ടലിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്ത നിലയിൽ
Mail This Article
ന്യൂഡൽഹി ∙ ആശുപത്രിയിലെ ചികിത്സാ ചെലവു കൂടുന്നതിൽ മനംനൊന്ത് 24കാരൻ ഹോട്ടലിൽ മുറിയെടുത്ത് ആത്മഹത്യ ചെയ്ത നിലയിൽ. നോർത്ത് ഡൽഹിയിലെ ആദർശ് നഗറിലെ ഹോട്ടലിലാണ് നിതേഷ് എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നിതേഷ് ഇവിടെ മുറിയെടുത്തത്. ഒരു ചെറിയ ഓക്സിജൻ സിലിണ്ടറും യുവാവ് കരുതിയിരുന്നു. മുഖം പ്ലാസ്റ്റിക് കവർകൊണ്ടു മൂടിയശേഷം അതിൽനിന്നും ചെറിയ ട്യൂബ് ഓക്സിജൻ സിലിണ്ടറുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
മുഖം മൂടിയ കവറിൽ ഓക്സിജൻ മാത്രം അമിതമായി നിറഞ്ഞതോടെ നിതേഷിന്റെ ഹൃദയമിടിപ്പ് കുറഞ്ഞ് ഒടുവിൽ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ദീർഘകാലമായി അസുഖമാണെന്നും ഇനിയും ചികിത്സയുടെ പേരിൽ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു.
Read Also: ‘ഇതു രമയുടെ എക്സ്റെ അല്ല’: സ്ഥിരീകരിച്ച് ഡോക്ടർ; ലിഗമെന്റ് പരുക്കിന് പ്ലാസ്റ്റർ തുടരും
English Summary: Delhi Man Upset Over Treatment Costs Checks Into Hotel, Dies By Suicide
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)