ലൈഫ് മിഷന്‍: യു.വി.ജോസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്തത് 6 മണിക്കൂർ
Mail This Article
കൊച്ചി ∙ ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 6 മണിക്കൂറാണ് യു.വി.ജോസിനെ ഇന്ന് ചോദ്യം ചെയ്തത്. ഇന്നലെയും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോസിനെ ചോദ്യം ചെയ്തത്. സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയായിരുന്നു ജോസിന്റെ ചോദ്യംചെയ്യൽ.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. ചൊവ്വാഴ്ച 9 മണിക്കൂറിലധികം ചോദ്യം ചെയ്താണു ജോസിനെ വിട്ടയച്ചത്.
അതേസമയം, സന്തോഷ് ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി 9 കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
English Summary: ED questions former CEO of Life Mission UV Jose