ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ സംഘർഷക്കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.  ഡോക്ടർമാരുമായി സംസാരിച്ചശേഷം പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കേസ് ഒഴിവാക്കിയേക്കും. വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. മ്യൂസിയം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Read Also: അമൃത്പാൽ തോക്ക് സംസ്കാരം പഠിപ്പിക്കുന്നു, ഒപ്പം ആയുധക്കടത്തും; വെളിപ്പെടുത്തൽ 


നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഓഫിസ് ഉപരോധിക്കുന്നതിനിടെയാണ് കെ.കെ.രമ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും പരുക്കേറ്റത്. 7 പ്രതിപക്ഷ എംഎൽഎമാർക്കും രണ്ട് ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡിനും എതിരെ കേസ് എടുത്തിരുന്നു. ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകളും അനുസരിച്ചാണ് കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വാച്ച് ആൻഡ് വാർഡിനെ ന്യായീകരിക്കുകയും അവരെ ആക്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. കൂടാതെ വടകര എംഎൽഎ കെ.കെ. രമയുടെ കൈയിലെ പരുക്ക് വ്യാജമാണെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രമ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി കൈ പരിശോധിക്കുകയും ഡോക്ടർ ലിഗ്‌മെന്റിന് പ്രശ്നം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന എക്സറേ രമയുടേത് അല്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.

English Summary: Assembly conflit medical report of Watch and ward

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com