കണ്ണൂരിൽ കോവിഡ് പോസിറ്റീവായ ആൾ മരിച്ചു; കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് 9 മാസത്തിനുശേഷം

covid-skech-2
SHARE

കണ്ണൂർ∙ കേരളത്തിൽ വീണ്ടും കോവിഡ് മരണം. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഒൻപതു മാസത്തിനു ശേഷമാണ് കണ്ണൂരിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

കണ്ണൂരിൽ ഇന്നലെ 3 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7 ആയി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളെയും പരിശോധിക്കുന്നുണ്ട്. ആശുപത്രികളിലെ ബെഡുകളുടെ ലഭ്യത അടക്കം പരിശോധിച്ച് ഉറപ്പു വരുത്തി. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവിൽ ജില്ലയിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

English Summary: Covid Death at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS