‘വയനാട്ടിൽ എൽഡിഎഫ് മത്സരിക്കരുത്; ലീഗിന് കൂടുതൽ സീറ്റിന് അർഹത; കെ.സുധാകരൻ ജാഗ്രത പാലിക്കണം’
Mail This Article
കേരളത്തിലെ പ്രതിപക്ഷ യുവചേരിയിൽ ശ്രദ്ധേയമായ ശബ്ദമാണ് പി.കെ.ഫിറോസിന്റേത്. മുസ്‌ലിം യൂത്ത് ലീഗിന്റെ ഈ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് വിട്ടുവീഴ്ച ഇല്ലാതെ പൊരുതുന്ന പോരാളിയുടെ പരിവേഷമുണ്ട്. ബിജെപി വിരുദ്ധ ചേരിയിൽ നിൽക്കുന്ന ഇന്ത്യയിലെ യുവത്വമാകെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം നൽകുന്ന ഈ വേളയിൽ അവരുടെ പ്രതിനിധി ആയിട്ടു കൂടിയാണ് ഫിറോസ് ഇവിടെ സംസാരിക്കുന്നത്. രാഹുലും കോൺഗ്രസും ഇല്ലാതെ ഒരു പ്രതിപക്ഷത്തിന് പ്രസക്തി ഇല്ലെന്നു ഫിറോസ് കരുതുന്നു. ആ ചേരിയിൽ സിപിഎമ്മിനു സ്ഥാനം ഉണ്ടെന്നു കരുതുമ്പോൾതന്നെ കേരളത്തിൽ അങ്ങനെ ഒരു കൂട്ടുകെട്ട് തള്ളുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതത്വബോധത്തെക്കുറിച്ചു വിവരിക്കുന്നു. കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാദിക്കുന്നു. ഒപ്പം പുതിയ കാലത്തെ അഭിസംബോധന ചെയ്യുമ്പോൾ ലീഗ് എങ്ങനെയെല്ലാം മാറേണ്ടതാണ് എന്നതിന്റെ സൂചനകളും നൽകുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ പി.കെ.ഫിറോസ് സംസാരിക്കുന്നു.