ADVERTISEMENT

ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വേ. 115 മുതല്‍ 127 സീറ്റുകള്‍ വരെയാണ് സര്‍വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ബിജെപി 68 മുതല്‍ 80 വരെ സീറ്റുകളിലൊതുങ്ങും. ജെഡിഎസ് 23 മുതല്‍ 35 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ടു സീറ്റുകള്‍ വരെയാണ് സര്‍വേ പറയുന്നത്.

അതേസമയം, സീ ന്യൂസ് അഭിപ്രായ സർവേയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് മത്സരമെന്നാണ് പറയുന്നത്. ബിജെപി 96 മുതൽ 106 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് ആകട്ടെ, 88 മുതൽ 98 സീറ്റ് വരെ. ജെഡിഎസ് 23 മുതൽ 33 സീറ്റുവരെ നേടും. മറ്റുള്ളവർ 2 മുതൽ 7 വരെ സീറ്റ് നേടുമെന്നും സീ ന്യൂസ് അഭിപ്രായ സർവേ പറയുന്നു.

പ്രധാനമന്ത്രിയുടെ പദ്ധതികളിൽ പൂർണ സംതൃപ്തരായ വോട്ടർമാർ 38 ശതമാനവും തൃപ്തരല്ലാത്തവർ 21 ശതമാനവുമാണ്. ബാക്കി 41 ശതമാനം പേർ ഇതിനിടയിൽപ്പെടുന്നു. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഉപകാരപ്പെടുമോ എന്നതിന് 22 ശതമാനം പേർ അനുകൂലിച്ചു. 41 ശതമാനം പേർ ഉപകരിക്കില്ലെന്നും പ്രതികരിച്ചു.

മല്ലികാർജുൻ ഖർഗെ, ഡി.കെ. ശിവകുമാർ (ഫയൽ ചിത്രം)
കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ (ഫയൽ ചിത്രം)

കര്‍ണാടകയില്‍ മേയ് 10നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 13ന് നടക്കും. നിലവില്‍ 224 അംഗ നിയമസഭയില്‍ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75ഉം ജെഡിഎസിന് 28ഉം. ചുരുങ്ങിയത് 150 സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഭരണം തിരിച്ചുപിടിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കോണ്‍ഗ്രസ് 124ഉം ജെഡിഎസ് 93ഉം സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.

English Summary: ABP-CVoter Karnataka election 2023 opinion poll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com