കര്‍ണാടകയില്‍ ബസിനു മുകളില്‍നിന്ന് 500ന്റെ നോട്ടുകള്‍ എറിഞ്ഞ് ഡി.കെ.ശിവകുമാര്‍– വിഡിയോ

DK Shivakumar | Karnataka | (Video grab - Manorama News)
(Video grab - Twitter/@ANI)
SHARE

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പുതിയ വിവാദത്തില്‍. ശ്രീരംഗപട്ടണത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’യ്ക്കിടെ ശിവകുമാര്‍ ബസിനു മുകളില്‍നിന്ന് 500 രൂപ നോട്ടുകള്‍ ജനക്കൂട്ടത്തിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്റെ വിഡിയോ പുറത്തുവിട്ടത്. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പണം എറിഞ്ഞു നല്‍കിയതെന്നു ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു.

Read also: കുരുന്നോർമയിലെ നൊമ്പരം പങ്കുവച്ച് ഡോ. ദിവ്യ – ‘2 പുരുഷന്മാർ വാത്സല്യത്തോടെ അടുത്തിരുത്തി, വസ്ത്രമഴിച്ചു’

യാത്രയ്ക്കിടെ നിരവധി കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്കു നേരെ ശിവകുമാര്‍ ബസിനു മുകളില്‍നിന്നു പണം എറിയുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് അധികാരദുര്‍വിനിയോഗം നടത്തുകയാണെന്ന് ബിജെപി വക്താവ് എസ്.പ്രകാശ് പറഞ്ഞു. ഇന്ത്യന്‍ കറന്‍സിയെ അപമാനിക്കുക കൂടിയാണ് ശിവകുമാര്‍ ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് ഒരു മേല്‍പ്പാലത്തില്‍നിന്ന് നോട്ട്‌കെട്ടുകള്‍ വാരിയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തിരുന്നു. അതേ നടപടിയാണ് ശിവകുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.

English Summary: Congress Leader DK Shivakumar Seen Showering Cash In Poll-bound Karnataka | WATCH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS