തിരുവനന്തപുരം∙ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച കേരളത്തിലെത്തും. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖർഗെയ്ക്കൊപ്പം കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ഉണ്ടാകും. അധ്യക്ഷ പദവിയിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് മല്ലികാർജുൻ ഖർഗെ കേരളത്തിലെത്തുന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്.
Read Also: ‘കോടതി ഉത്തരവുകളിൽ പ്രതികരിക്കാറില്ല’: രാഹുലിനെ അയോഗ്യനാക്കിയതിൽ ‘മിണ്ടാതെ’ നിതീഷ്
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗം മല്ലികാർജുൻ ഖർഗെ വൈക്കത്തേക്കു പോകും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തും. രാത്രി എട്ടിന് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.
English Summary: Mallikarjun Kharge visit Kerala on March 30