ADVERTISEMENT

വാരാണസി∙ ഔദ്യോഗിക വസതി ഒഴിയാൻ നോട്ടിസ് ലഭിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പാർട്ടി നേതാക്കൾ. ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നുള്ള മുതിർന്ന നേതാവ് അജയ് റായ് തന്റെ വീട് രാഹുൽ ഗാന്ധിയുടേതാണെന്ന് പ്രതീകാത്മകമായി ബോർഡ് വച്ചു. ‘മേരാ ഘർ, രാഹുൽ ഗാന്ധി കാ ഘർ’ (എന്റെ വീട്, രാഹുൽ ഗാന്ധിയുടെയും) എന്ന ബോർഡാണ് അജയ് റായും ഭാര്യയും വീടിനുമുന്നിൽ ഉയർത്തിയിരിക്കുന്നത്.

Read also: അപകീർത്തിയിൽ കെണി; കർണാടകയിൽ പ്രധാനമന്ത്രി പറഞ്ഞത് രാഹുലിന് എതിരെയുള്ള അടുത്ത ആയുധമോ?

ലാലുറാബിർ എന്ന സ്ഥലത്തെ വീടിനു മുന്നിലാണ് മുൻ എംഎൽഎ കൂടിയായ അജയ് റായ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എംപിയെന്ന നിലയിൽ അനുവദിച്ചിരിക്കുന്ന വീട് ഏപ്രിൽ 22നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടിസ് രാഹുൽ ഗാന്ധിക്ക് ലഭിച്ചിരുന്നു. 2005 മുതൽ താമസിക്കുന്ന 12, തുഗ്ലക് ലെയ്നിലെ വീട് ഒഴിയുമെന്ന് രാഹുൽ ഗാന്ധി അറിയിക്കുകയും ചെയ്തു.

Read also: കുരുന്നോർമയിലെ നൊമ്പരം പങ്കുവച്ച് ഡോ. ദിവ്യ – ‘2 പുരുഷന്മാർ വാത്സല്യത്തോടെ അടുത്തിരുത്തി, വസ്ത്രമഴിച്ചു’

‘‘രാജ്യത്തെ ഏകാധിപതികൾക്ക് രാഹുൽ ഗാന്ധിയുടെ വീട് തട്ടിയെടുക്കണമെന്നാണ് ആഗ്രഹം. പക്ഷേ അവർക്ക് അറിയില്ല, കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വീടുകൾ രാഹുൽ ഗാന്ധിയുടേതാണെന്ന്. ബാബാ വിശ്വനാഥിന്റെ നഗരത്തിലെ ഈ വീട് ഞങ്ങൾ അദ്ദേഹത്തിനായി സമർപ്പിക്കുന്നു’’ – റായ് പറഞ്ഞു.

2014ലും 2019ലും വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു അജയ് റായ്.

English Summary: Varanasi Cong leader puts board at his home: 'Mera ghar Shri Rahul Gandhi ka ghar'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com