മോദി പരാമർശം: രാഹുലിന് പട്ന കോടതിയുടെ നോട്ടിസ്; ഏപ്രിൽ 12ന് ഹാജരാകണം

rahul-gandhi-11
രാഹുൽ ഗാന്ധി
SHARE

പട്ന∙ മോദി പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു ബിഹാർ പട്ന കോടതിയുടെ നോട്ടിസ്. ഏപ്രിൻ 12നു ഹാജരാകണമെന്നു നിർദേശിച്ചാണ് പട്നയിലെ എംപി, എംഎൽഎ, എംഎൽസി കോടതി നോട്ടിസ് പുറപ്പെടുവിച്ചത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് ഹർജി സമർപ്പിച്ചത്. കേസിൽ രാഹുൽ ഗാന്ധി നേരത്തെ ജാമ്യമെടുത്തിരുന്നു.

Read also: ജയിലിൽ പോകാൻ തയാറെന്ന് ആദ്യ നിലപാട്; തിരക്കുകൂട്ടി അപ്പീൽ വേണ്ടെന്ന് രാഹുൽ

സമാനമായ കേസിൽ, സൂറത്ത് മജിസ്ട്രേട്ട് കോടതി കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെത്തുടർന്ന് എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിനെതിരെയാണു കേസ് അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.

English Summary: Patna court asks Rahul to appear on April 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS