ആത്മഹത്യ ചെയ്യാൻ തോന്നി, ആശ്വാസമായത് രാഹുൽ ഗാന്ധിയുടെ പിന്തുണ: തുറന്നുപറഞ്ഞ് ദിവ്യ സ്പന്ദന

divya-spandana-3003
ദിവ്യ സ്പന്ദന (ഫയൽ ചിത്രം)
SHARE

ബെംഗളൂരു∙ പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് തനിക്കു മാനസിക പിന്തുണ നൽകിയതെന്നും തുറന്നുപറഞ്ഞ് മുൻ ലോക്‌സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന. ‘വീക്കെൻഡ് വിത്ത് രമേഷ്, സീസൺ 5’ എന്ന കന്നഡ ടോക്ക് ഷോയുടെ ഒരു എപ്പിസോഡിലാണ് കോൺഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തന്റെ പിതാവിന്റെ ഓർമകൾ പങ്കുവച്ചത്.

‘‘എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല.’’ – ദിവ്യ പരിപാടിയിൽ പറഞ്ഞു. ക്രമേണ എല്ലാം മനസ്സിലാക്കിയെന്നും ജോലിയിൽ മുഴുകിയതോടെ സങ്കടം മറന്നതായും അവർ പറഞ്ഞു.

മാണ്ഡ്യയിലെ ജനങ്ങളാണ് തനിക്ക് ആത്മവിശ്വാസം നൽകിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോൾ രാഹുൽ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചത്. “എന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് എന്റെ അമ്മയാണ്, അടുത്തത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണ്.” അവർ കൂട്ടിച്ചേർത്തു.

2012ലാണ് ദിവ്യ സ്പന്ദന യൂത്ത് കോൺഗ്രസിൽ അംഗമായത്. 2013ലെ ഉപതിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ചു. എന്നാൽ 2014ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവിയായി സേവനമനുഷ്ഠിച്ച അവർ, പിന്നീട് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വർഷം സിനിമയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച ദിവ്യ, സ്വന്തം നിർമാണക്കമ്പനി ആരംഭിക്കുകയും ചെയ്തു.

English Summary: "Rahul Gandhi Helped Me": Kannada Actor Divya Spandana On Battling Suicidal Thoughts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA