ബെംഗളൂരുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി, കാറിൽ കൂട്ടബലാത്സംഗം: 4 പേർ അറസ്റ്റിൽ

Sexual Abuse | Rape | Assault | Representational image (Photo - Istockphoto/rudall30)
പ്രതീകാത്മക ചിത്രം
SHARE

ബെംഗളൂരു ∙ പാർക്കിലിരിക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ പീഡിപ്പിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. മാർച്ച് 25നാണ് കോറമംഗല നാഷനൽ ഗെയിംസ് വില്ലേജ്‌ പാർക്കിൽനിന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.

രാത്രിയിൽ സുഹൃത്തുമായി പാർക്കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. പ്രതികളിലൊരാൾ ഇവരുടെ സമീപത്തെത്തി രാത്രി പാർക്കിൽ ഇരിക്കുന്നതിനെ ചോദ്യം ചെയ്തു. സുഹൃത്തിനെ പറഞ്ഞയച്ചശേഷം ഇയാൾ കാറുമായി പാർക്കിന് പുറത്തു കാത്തുനിന്ന സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഓടുന്ന കാറിൽ പുലർച്ചെ വരെ യുവതിയെ നാലു പേരും ചേർന്ന് പീഡിപ്പിച്ചു. പിന്നീട് യുവതിയെ വീടിന് സമീപത്ത് ഇറക്കിവിട്ടു. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു.

English Summary: Bengaluru woman dragged from park, gang-raped in moving car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA