പൂപ്പാറക്കാരെ അധിക്ഷേപിച്ചു; അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരനെതിരെ പരാതി

komban
അരിക്കൊമ്പൻ. ഫയൽ ചിത്രം
SHARE

ചിന്നക്കനാൽ ∙ അരിക്കൊമ്പന്‍ കേസിലെ ഹര്‍ജിക്കാരന്‍ വിവേകിനെതിരെ ഇടുക്കി എസ്പിക്ക് പരാതി. സമൂഹമാധ്യമത്തില്‍ പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നാണ് പരാതി. വിവേക് മനപ്പൂര്‍വം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനും ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ കെ.എസ്.അരുണാണ് പരാതി നല്‍കിയത്.

നാടിനെ വിറപ്പിക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്. അരിക്കൊമ്പൻ കുറച്ച് ദിവസമായി കുങ്കികളെ പാർപ്പിച്ചിരിക്കുന്ന സിമന്റ് പാലത്തിന് സമീപത്താണ്.

English Summary: Complaint against Elephant Arikomban supporter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS