കണ്ണൂർ ∙ ബാവലിപുഴയിൽ കുളിക്കാനിറങ്ങിയ യുവാവും മകനും മുങ്ങിമരിച്ചു. കൊട്ടിയൂർ ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (34), മകൻ നെബിൻ ജോസ് (4) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിക്ക് ഇരട്ടത്തോട് പാലത്തിനടിയിലെ കയത്തിലായിരുന്നു അപകടം.
Read also: ‘കെ.മുരളീധരനെ അപമാനിച്ചു, നീതികേട്; കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം’
കുട്ടിയുമായി പാലത്തിന് അടിയിലേക്കു നടന്നുപോയ ലിജോയെ കാണാതെ കൂടെയെത്തിയ കുട്ടികൾ നിലവിളിച്ചപ്പോഴാണു സമീപവാസികൾ വിവരമറിഞ്ഞത്. നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി ലിജോയെ കണ്ടെത്തി കരയിലെത്തിച്ചു. നെബിനായി തിരച്ചിൽ നടത്തിയെങ്കിലും വളരെ വൈകിയാണ് കണ്ടെത്തിയത്. ഇരുവരെയും പേരാവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്റ്റെഫീനയാണ് ലിജോയുടെ ഭാര്യ. ഇവാനിയ മകളാണ്.

English Summary: Father and son drowned, Kannur