‘കെ.മുരളീധരനെ അപമാനിച്ചു, നീതികേട്; കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം’

shashi-tharoor-90
ശശി തരൂർ
SHARE

തിരുവനന്തപുരം ∙ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും അദ്ദേഹത്തെ അപമാനിച്ചെന്നും ശശി തരൂർ എംപി. പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടാണ്. മുരളീധരന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം. പാര്‍ട്ടി നല്ല രീതിയില്‍ മുന്നോട്ടുപോകണമെങ്കില്‍ നിലപാട് മാറണം. എനിക്കും അവസരം ലഭിച്ചില്ല. ഒരു വര്‍ഷത്തെ പരിപാടിയില്‍ അവസരം ലഭിച്ചേക്കാം– ശശി തരൂര്‍ പറ‍ഞ്ഞു.

‘മുൻ കെപിസിസി അധ്യക്ഷന്മാരെന്ന നിലയിലാണ് രമേശ് ചെന്നിത്തലയ്ക്കും എം.എം.ഹസ്സനും പ്രസംഗിക്കാൻ അവസരം കൊടുത്തത്. വേറൊരു കെപിസിസി പ്രസിഡന്റ് അതേ വേദിയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിനും പ്രസംഗിക്കാൻ അവസരം കൊടുക്കേണ്ടിയിരുന്നു. ഒരു മാനദണ്ഡം വച്ചിട്ടുണ്ടെങ്കിൽ അത് പാലിക്കണ്ടേ? അദ്ദേഹത്തോടു സംസാരിച്ച് ഇതൊക്കെ ശരിയാക്കണം. മുൻ കെപിസിസി പ്രസിഡന്റുമാരെയാണ് പ്രസംഗിക്കാൻ ക്ഷണിക്കുന്നതെങ്കിൽ മുരളീധരനും അവസരം കൊടുക്കണമായിരുന്നു. സമയക്കുറവായിരുന്നു പ്രശ്നമെങ്കിൽ പത്തു മിനിറ്റ് നേരത്തേ  ആരംഭിക്കണമായിരുന്നു.

ഇത് പാർട്ടിക്ക് അനാവശ്യമായ വിവാദമാണ്. തെറ്റു സംഭവിച്ചെന്നാണ് കരുതുന്നത്. അത് തീർച്ചയായും തിരുത്തണം. മുരളീധരൻ പാർട്ടിയുടെ മുതിർന്ന നേതാവ് മാത്രമല്ല. പാർട്ടിയുടെ ഭാരവാഹിത്വം വഹിച്ച വ്യക്തി കൂടിയാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നു, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായിരുന്നു. സീനിയറായ നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. ഇനി വരുന്ന ചടങ്ങിൽ അദ്ദേഹത്തിന് അവസരം ഉണ്ടാക്കണം. പാർട്ടിയെ നന്നായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ സീനിയർ നേതാക്കളെ അവഗണിക്കരുത്’’– ശശി തരൂർ പറഞ്ഞു. 

English Summary: K. Muraleedharan was insulted, injustice happened, congress leadership should correct the mistake: Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA