‘രാഹുലിനെതിരെ ഇനിയും കേസുകള്‍ വരും, നിലവിൽ 21; വായടപ്പിക്കാൻ കഴിയില്ല, നേരിടും’

kc-venugopal-65
കെ.സി.വേണുഗോപാൽ
SHARE

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ ഇനിയും വരുമെന്ന് അറിയാമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു. ‘‘നിലവിൽ രാഹുൽ ഗാന്ധിക്കെതിരെ 21 കേസുകളുണ്ട്. എത്ര കേസെടുത്താലും അദ്ദേഹത്തിന്റെ വായടപ്പിക്കാൻ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയുകയാണ്.

Read also: എട്ടു മാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച് അതിഥിത്തൊഴിലാളി; അറസ്റ്റ്

ഇതിനൊക്കെയുള്ള തിരിച്ചടി വരുംനാളുകളിൽ അനുഭവിക്കേണ്ടി വരും. വിനാശകാലേ വിപരീതബുദ്ധി. കൗരവ പരാമർശത്തിന്റെ പേരിൽ കേസെടുത്തതിനെ കാര്യമാക്കുന്നില്ല. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നതുകൊണ്ട് ക്ഷീണിക്കുന്നത് ബിജെപിയാവും’’– വേണുഗോപാല്‍ വ്യക്തമാക്കി.

English Summary: KC Venugopal's reaction in cases against Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS