‘സ്പൈഡര്‍മാന്‍’ താരങ്ങൾ മൂന്നാറില്‍: ‘ഏപ്രില്‍ ഫൂള്‍’ പോസ്റ്റുമായി ടൂറിസം വകുപ്പ്, വിമർശനം

Tom Holland, Zendaya | Photo: Facebook, @keralatourismofficial
ടോം ഹോളണ്ട്, സെൻഡയ (ടൂറിസം വകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം. Facebook, @keralatourismofficial)
SHARE

തിരുവനന്തപുരം ∙ കേരള ടൂറിസം വകുപ്പ്, ഔദ്യോഗിക ഫെയ്സ്ബുക്, ട്വിറ്റർ പേജുകളിലൂടെ പങ്കുവച്ച ‘ഏപ്രിൽ ഫൂൾ’ ചിത്രം വൈറൽ. മൂന്നാറിലെ തേയില തോട്ടങ്ങളിലൂടെ നടക്കുന്ന ‘സ്പൈഡര്‍മാന്‍’ താരങ്ങളായ ടോം ഹോളണ്ടിന്‍റെയും സെൻഡയയുടെയും ചിത്രങ്ങൾ രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ബോസ്റ്റണില്‍ വച്ചെടുത്ത ഇരുവരുടെയും ചിത്രം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ‘ആരെയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ചിത്രം വൈറലായതിനു പിന്നാലെ വിമർശനവും ഉയർന്നു. ചിത്രം പങ്കുവച്ചുകൊണ്ട് ‘നാണം ഇല്ലാത്തതാണ് അതിശയം’ എന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘കേരള ടൂറിസം പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. സ്പൈഡർമാൻ താരങ്ങളെ ഞങ്ങൾ മൂന്നാറിൽ കണ്ടു എന്ന മട്ടിലാണ് ക്യാപ്ഷൻ. സത്യത്തിൽ ഇത് മാസങ്ങൾക്ക് മുൻപുള്ള അവരുടെ ചിത്രമാണ്. അതിനെ ഫോട്ടോഷോപ്പ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കാൻ ചില്ലറ തൊലിക്കട്ടി പോരാ. ഇരുവരും ഇപ്പോൾ ഇന്ത്യയിൽ ഉണ്ടെന്നതിനാൽ ഈ ചിത്രം കൂടുതൽ തെറ്റിദ്ധാരണാജനകമാണ്. ഏപ്രിൽ ഫൂൾ ദിവസം ആണെന്നു കരുതി സർക്കാരിന്റെ ഔദ്യോഗിക പേജിൽനിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോ?. അവർ മൂന്നാറിൽ വന്നശേഷം അനുമതിയോടെ പടം ഇട്ടാൽ പോരേ?’’– അദ്ദേഹം ചോദിച്ചു.

ടോം ഹോളണ്ടിന്‍റെയും സെൻഡയയും ഇപ്പോള്‍ ഇന്ത്യയിലുണ്ട്. മുംബൈയിൽ നിത അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്. അവര്‍ കേരളത്തിലെത്തണമെന്ന ആഗ്രഹത്തോടെയാകാം ടൂറിസം വകുപ്പ് പോസ്റ്റിട്ടത്. വിമർശനം ഉയർന്നെങ്കിലും പോസ്റ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല.

English Summary: Tom Holland-Zendaya, Spider-Man Co-stars, Vacationing In Kerala's Munnar?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS