‘വന്ദേഭാരത് ടിക്കറ്റ് 2138 രൂപ; കെ–റെയില്‍ 1325’; കുറിപ്പുമായി സന്ദീപാനന്ദഗിരി
Mail This Article
തിരുവനന്തപുരം∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കേരളത്തിലെത്തിയതിന്റെ ആഘോഷമാണ് സൈബര്‍ ഇടങ്ങളിലും റെയില്‍വേ സ്റ്റേഷനിലും. ബിജെപി പ്രവര്‍ത്തകര്‍ വലിയ വരവേല്‍പ്പാണ് ട്രെയിനിന് നല്‍കിയത്. ഇതിനു പിന്നാലെ ട്രെയിന്‍ വരവിനു പിന്നിലെ രാഷ്ട്രീയം തുറന്നുകാട്ടി സിപിഎം പ്രവര്‍ത്തകരും രംഗത്തുണ്ട്.
ഇക്കൂട്ടത്തില്‍ കെ റെയിലിന്റെയും വന്ദേഭാരതിന്റെയും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. വസ്തുതകൾ അറിഞ്ഞ് തള്ളുക എന്ന ഉപദേശത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
കുറിപ്പ് വായിക്കാം:
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ... നല്ലത്.. പക്ഷേ തള്ളുകൾ വസ്തുതകൾ അറിഞ്ഞ് തള്ളുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 482 കിലോമീറ്റർ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരത് ചാർജ്: 2138 രൂപ. സമയം: 8 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കെഎസ്ആര്‍ടിസി മിന്നൽ ബസ് ചാർജ്: 671 രൂപ. സമയം: 9 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ-റെയിൽ ചാർജ്: 1325 രൂപ. സമയം: 3 മണിക്കൂർ.. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഫ്ലൈറ്റ് ചാർജ്: 2897 രൂപ... സമയം: 1 മണിക്കൂർ.. വിഷു ആശംസകള്‍..
English Summary: Swami Sandeepananda Giri on Vande Bharat train