ADVERTISEMENT

ഹൈദരാബാദ്∙ പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ഇവയുടെ പ്രവർത്തനം തകരാറിലായി. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.  ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 

Read also: ‘കരാര്‍കമ്പനികള്‍ക്ക് നോക്കുകൂലി പോലെ ലാഭം’; ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

1973ൽ സിനിമയിലെത്തിയ അദ്ദേഹം തെലുങ്കിനു പുറമേ മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

English Summary: Veteran Telugu actor Sarath Babu is said to be critical with multi-organ damage! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com