അരിക്കൊമ്പനായി പെരിയാര്‍ വന്യജീവി സങ്കേതവും അഗസ്ത്യാര്‍കൂടവും പരിഗണനയില്‍
Mail This Article
തിരുവനന്തപുരം∙ അരിക്കൊമ്പനെ പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വിടാന്‍ ആലോചന. അഗസ്ത്യാര്‍കൂടം ബയോസ്ഫിയര്‍ റിസര്‍വും ശംഖിലി വനമേഖലയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. തുടര്‍നടപടി സ്വീകരിക്കാന്‍ വനംവകുപ്പിന് മുഖ്യമന്ത്രി അനുമതി നല്‍കി.
Read also: സംസ്ഥാനത്ത് നാളെ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി; ചിലത് വഴി തിരിച്ചുവിട്ടു
അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറി. അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഒരു മോക്ഡ്രിൽ വ്യാഴാഴ്ച നടത്തും. ഇതിനു പിന്നാലെ ആനയെ മയക്കുവെടി വച്ച് പിടികൂടാൻ സാധിക്കുമോ എന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഇങ്ങനെ പിടികൂടിയാൽ ആനയെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കോ അഗസ്ത്യാര്‍കൂടം ബയോസ്ഫിയര്‍ റിസർവിലേക്കോ മാറ്റുന്ന കാര്യമാണ് നിലവിൽ പരിഗണിക്കുന്നത്.
പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെങ്കിലും അവിടെ വലിയ തോതിൽ ജനങ്ങളുടെ എതിർപ്പ് ഉയർന്നിട്ടുണ്ട്. ജനവാസം കുറവുള്ള ശംഖിലി വനമേഖലയിലേക്ക് കൊണ്ടുപോകുന്നതും പരിഗണിനയിലുണ്ട്.
English Summary: Wild Elephant Arikomban is planned to be captured and released in Periyar Wildlife Sanctuary