ADVERTISEMENT

കലിഫോർണിയ ∙ രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെത്തുടർന്ന് പ്രശസ്തയായ ഒൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. 34 വയസ്സായിരുന്നു. സമൂഹമാധ്യമങ്ങളിൽ ആഷ്ടെൻ ജി ഓൺലൈൻ എന്നറിയപ്പെട്ട അവർക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.

ഏപ്രിൽ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണവിവരം ഇൻസ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്കാരച്ചടങ്ങിനായി പണം സമാഹരിക്കുന്നതിനാണ് ‘ഗോഫണ്ട്മി’യിൽ കുടുംബാംഗങ്ങൾ പേജ് തുടങ്ങിയത്.  മേയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഇഷ്ടതാരങ്ങളുമായുളള രൂപസാദൃശ്യം വർധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറിയും മറ്റും നടത്തി മരണത്തിനു കീഴടങ്ങുന്നതിൽ സമാനമായ ഒരു സംഭവമുണ്ടായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ക്രിസ്റ്റീനയുടെ മരണം. കനേഡിയൻ നടൻ സെയിന്റ് വോൺ കൊലുസിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ ഒരു സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഇൻഫെക്‌ഷനെത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. കെ–പോപ് സൂപ്പർഗ്രൂപ്പായ ബിടിഎസ് താരം ജിമിനുമായി ഏറെ സാദൃശ്യമുള്ള 22 കാരനായ സെയിന്റ് വോൺ കൊലുസി കൂടുതൽ സാമ്യം ലഭിക്കാൻ 2.20 ലക്ഷം ഡോളർ ചെലവഴിച്ച് 12 പ്ലാസ്റ്റിക് സർജറി നടത്തിയതും നേരത്തെ വാർത്തയായിരുന്നു.

English Summary: Kim Kardashian lookalike Christina Ashten dies of cardiac arrest after plastic surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com