ADVERTISEMENT

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ എണ്ണം എപ്പോഴും കുറവാണ്. സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ മാത്രമായി ഒതുങ്ങുകയാണ് പലപ്പോഴും സ്ത്രീ പ്രാതിനിധ്യം. സോണിയ ഗാന്ധി, ജയലളിത, വസുന്ധര രാജെ, മമത ബാനർജി തുടങ്ങി ചുരുക്കം പേരുകളിലേക്ക് തിരഞ്ഞെടുപ്പിൽ ശക്തരായ വനിതാ രാഷ്ട്രീയ നേതാക്കളുടെ എണ്ണം ഒതുങ്ങും. ഈ അവസ്ഥയ്ക്ക് ഇത്തവണ കർണാടകയിലും മാറ്റമില്ല. ഇത്തവണ പ്രധാന പാർട്ടികളായ ബിജെപി 12 വനിതകൾക്കും കോണ്‍ഗ്രസ് 11 പേർക്കും ജെഡിഎസ് 13 പേർക്കും മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയത്. ആകെ 185 വനിതാ സ്ഥാനാർഥികളിൽ ജയിച്ചു കയറിയത് 10 പേർ മാത്രം. വെറും 4.46 ശതമാനം. 

∙ പകുതി മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാർ കൂടുതൽ

ആകെയുള്ള 5.3 കോടി വോട്ടർമാരിൽ 2.64 കോടിയായിരുന്നു സ്ത്രീ വോട്ടർമാർ. അതായത് 49.7% പേർ. 112 മണ്ഡലങ്ങളിൽ ഇത്തവണ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതലുണ്ടായിരുന്നത്. 2018ൽ 67 മണ്ഡലങ്ങളിൽ പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാർ ആയിരുന്ന സ്ഥാനത്താണ് ഇത്തവണ അതു കേവലഭൂരിപക്ഷ സംഖ്യയിലേക്ക് അടുക്കുന്നത്. മംഗലാപുരം സിറ്റി സൗത്ത് മണ്ഡലത്തിലാണ് പുരുഷ–സ്ത്രീ അനുപാതത്തിൽ സ്ത്രീകൾ മുന്നിൽ. 1000 പുരുഷൻമാർക്ക് 1091 വനിതകള്‍ ആണ് അവിടുത്തെ കണക്ക്. ഏറ്റവും കുറവ് മഹാദേവപുരയിലാണ്. 1000ന് 858 ആണ് ഇവിടുത്തെ സ്ത്രീ – പുരുഷ അനുപാതം. സംസ്ഥാനത്തെ മുഴുവൻ കണക്കെടുത്താൽ 1000 പുരുഷ വോട്ടർമാർക്ക് 989 വനിതാ വോട്ടർമാരെന്നാണ് ശരാശരി കണക്ക്. സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ 450 ‘സഖി’ – പോളിങ് ബൂത്തുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിരുന്നു.

1980കളിൽ പഞ്ചായത്ത് രാജ് നടപ്പാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡെ വനിതകൾക്കായി 25 സീറ്റാണ് അന്ന് സംവരണം ചെയ്തത്. പിന്നീട് പത്തുവർഷത്തിനുശേഷമാണ് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റുകളിൽ സ്ത്രീസംവരണം വേണമെന്ന ഭേദഗതി പ്രാബല്യത്തിലായത്. സ്ത്രീസംഘടനകളുടെ പ്രതിഷേധമോ സമ്മർദ്ദമോ ഒന്നും ഹെഗ്ഡെ സർക്കാരിന്റെ തീരുമാനത്തിനു പിന്നിലില്ലായിരുന്നുവെന്ന് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

∙ 30 വനിതകൾ; പക്ഷേ, വകുപ്പുകൾ?

സംസ്ഥാനം രൂപീകൃതമായി ആദ്യ നിയമസഭ 1952ൽ നിലവിൽ വന്നതിനുശേഷം ഇതുവരെ മുപ്പതോളം വനിതകൾ വിവിധ കാലങ്ങളിൽ മന്ത്രിസ്ഥാനത്തെത്തിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രധാന വകുപ്പുകൾ തുടങ്ങിയവയിൽനിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെട്ട കാഴ്ചയാണ് കണ്ടിരുന്നത്. 1999ൽ എസ്.എം. കൃഷ്ണയുടെ കോൺഗ്രസ് മന്ത്രിസഭയുടെ കാലത്താണ് കൂടുതൽ വനിതകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചത്. മോത്തമ്മ (വനിതാ, ശിശുക്ഷേമ വകുപ്പ്), റാണി സതീശ് (കന്നഡ സാംസ്കാരിക വകുപ്പ്), സുമ വാസന്ത് (മുസ്‌റായി വകുപ്പ് – മത, സാമുദായിക, സന്നദ്ധ സംഘടകളുമായി ബന്ധപ്പെടുന്ന വകുപ്പ്), നഫീസ് ഫാസൽ (മെഡിക്കൽ വിദ്യാഭ്യാസം പിന്നീട് സയന്‍സ് ആൻഡ് ടെക്നോളജി വകുപ്പുകൾ). പിന്നീട് വന്ന ഒരു സർക്കാരിലും ഒരേസമയം 4 വനിതകൾ സംസ്ഥാന മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല.

കർണാടക തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽനിന്ന്. ചിത്രം : വിഷ്ണു വി. നായർ ∙ മനോരമ
കർണാടക തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽനിന്ന്. ചിത്രം : വിഷ്ണു വി. നായർ ∙ മനോരമ

2008ലെ ബിജെപി ഭരണകാലത്ത് ശോഭ കരന്തലാജെയ്ക്ക് ഗ്രാമവികസന, പഞ്ചായത്ത് രാജ് വകുപ്പ്, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, ഊർജ വകുപ്പ് തുടങ്ങിയ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചു. 1957ൽ എസ്. നിജലിംഗപ്പയുടെ മന്ത്രിസഭയിൽ ഉപ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗ്രേസ് ടക്കറാണ് ക്യാബിനറ്റ് മന്ത്രിസ്ഥാനം കിട്ടുന്ന ആദ്യ വനിത. നിയമസഭയുടെ ആദ്യ വനിതാ സ്പീക്കർ (1972–1978) കെ.എസ്. നാഗരത്നമ്മയാണ്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്റെ ആദ്യ വനിതാ ചെയർപഴ്സൻ ബസവരാജേശ്വരി ജഹഗിർദാർ ആണ്. 2018ൽ എച്ച്.ഡി. കുമാരസ്വാമിയുടെ മന്ത്രിസഭയിൽ നടി ജയമാലയായിരുന്നു ഏക വനിതാ മന്ത്രി. 2010ൽ മോത്തമ്മ ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയുമായി.

∙ ഇന്ത്യയുടെ ഐടി തലസ്ഥാനം; വനിതാ എംഎൽഎ?

ഇന്ത്യയുടെ ഐടി തലസ്ഥാനമെന്ന് അറിയപ്പെടുന്ന ബെംഗളൂരുവിൽ 1990 മുതൽ 28 മണ്ഡലമുണ്ട്. 2008ൽ ബിജെപിക്കായി ശോഭ കരന്തലാജെ യശ്വന്ത്പുർ മണ്ഡലത്തിൽനിന്ന് വിജയിച്ചിരുന്നു. പിന്നീട് 15 വർഷമായി ഇവിടെനിന്നൊരു വനിതാ വിജയിച്ചിട്ടില്ല. 1957ൽ മൂന്നു വനിതകൾ ബെംഗളൂരു മേഖലയിൽനിന്നു വിജയിച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥികളായിരുന്ന ഗ്രേസ് ടക്കർ (ഉൾസൂർ), നാഗര്തനമ്മ (ഗാന്ധിനഗർ), ലക്ഷ്മി രാമണ്ണ (ചാമരാജപേട്ട) എന്നിവരായിരുന്നു അവർ. 1978ൽ ചാമരാജപേട്ടയിൽനിന്ന് ജനതാപാർട്ടിയുടെ ടിക്കറ്റിലും 1994ൽ ബിജെപി ടിക്കറ്റിലും പ്രമീള നേസർഗി വിജയിച്ചിട്ടുണ്ട്. 66 വർഷത്തിനിടെ ഇതുവരെ ആറ് എംഎൽഎമാർ മാത്രമാണ് ബെംഗളൂരു മേഖലയെ പ്രതിനിധീകരിച്ചത്. ഇത്തവണ ബെംഗളൂരു മേഖലയില്‍ മത്സരിച്ച 389 സ്ഥാനാർഥികളിൽ 38 വനിതകളായുണ്ടായിരുന്നത്. മേഖലയിലെ മഹാദേവപുരയിൽനിന്ന് ബിജെപിയുടെ എസ്. മഞ്ജുള ജയിച്ചിട്ടുണ്ട്. ജയനഗർ മണ്ഡലത്തിൽ കോൺഗ്രസിന്റെ സൗമ്യ റെഡ്ഡി റീക്കൗണ്ടിങ്ങിൽ 16 വോട്ടുകൾക്ക് ബിജെപിയോട് പരാജയപ്പെടുകയും ചെയ്തു.

∙ മുൻ വർഷങ്ങളിലെ വനിതാ പ്രാതിനിധ്യം ഇങ്ങനെ

1999

1999ൽ ആകെ മത്സരിച്ചത് 62 വനിതകൾ. വിജയിച്ചത് 6 പേർ. കെട്ടിവച്ച കാശ് തിരികെ ലഭിച്ചത് 18 പേർക്ക് മാത്രം. ആകെ 1341 സ്ഥാനാർഥികളാണ് അന്ന് മത്സരരംഗത്തുണ്ടായിരുന്നത്. ആകെ 3,42,84,098 വോട്ടർമാരുണ്ടായിരുന്നതിൽ 2,31,94,283 പേർ വോട്ട് രേഖപ്പെടുത്തി. 1,08,72,538 സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 22225499 ആണ് സാധുവായ വോട്ടുകൾ. അന്ന് 67.65% ആയിരുന്നു പോളിങ്.

വിവിധ പാർട്ടികൾ മത്സരരംഗത്തിറക്കിയ വനിതകളുടെ എണ്ണം:

ബിജെപി – 4
കോൺഗ്രസ് – 13
ജെഡിഎസ് – 11

ബിഎസ്പി – 2
ജെഡിയു – 4
കെസിവിപി – 2
എഡിഎംകെ – 2
സ്വതന്ത്രർ – 24

2004

2004ൽ ആകെ മത്സരിച്ചതിൽ 101 വനിതകൾ. വിജയിച്ചത് 6 പേർ മാത്രം. കെട്ടിവച്ച കാശ് തിരികെ ലഭിച്ചത് 17 പേർക്കു മാത്രം. ആകെ 1715 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2,51,45,590 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2,51,29,066 ആണ് സാധു വോട്ടുകൾ. പോളിങ് ശതമാനം 65.17%.

വിവിധ പാർട്ടികൾ മത്സരരംഗത്തിറക്കിയ വനിതകളുടെ എണ്ണം:

ബിജെപി – 9
കോൺഗ്രസ് – 7
ജെ‍ഡിഎസ് – 4

ജെപി – 13
യുഎസ്‌വൈപി – 3
ബിപിഎന്‍എസ്എൻപി – 1
കെഎൻഡിപി –12
ബിഎസ്പി – 4
ജെഡിയു – 2
പിപിഐ – 1
പിപിഒഐ – 1
എൽജെഎൻഎസ്പി – 1
എഎഫ്ഐബി(എസ്) – 1
എംയുഎൽ – 1
എസ്പിഎസ്പി – 2
സിപിഐ – 1
സ്വതന്ത്രർ – 38

2008

ആകെ മത്സരിച്ച വനിതകൾ 106. ജയിച്ചത് 3 പേർ. കെട്ടിവച്ച കാശ് തിരിച്ചുകിട്ടിയത് 18 പേർക്ക്. 2242 പേരാണ് അന്ന് മത്സരരംഗത്തുണ്ടായിരുന്നത്. ആകെയുള്ള 4,03,63,725 വോട്ടർമാരിൽ 2,61,07,566 പേർ വോട്ട് രേഖപ്പെടുത്തി. സാധുവായ വോട്ടുകൾ 2,61,56,305. പോളിങ് ശതമാനം 64.68%.

വിവിധ പാർട്ടികൾ മത്സരരംഗത്തിറക്കിയ വനിതകളുടെ എണ്ണം:

ബിജെപി – 10
കോൺഗ്രസ് – 11
ജെഡിഎസ് – 10

ജെഡിയു – 8
ആർഎഎച്ച്എസ് – 3
ബിഎസ്പി – 9
എൽജെപി – 1
എസ്‌യുപി – 4
സിപിഎം – 1
എഎൻസി – 1
എസ്പി – 4
എസ്കെപി – 1
സ്വതന്ത്രർ – 43

2013

ആകെ 175 വനിതകൾ മത്സരിച്ചതിൽ വിജയിച്ചത് 6 പേർ. കെട്ടിവച്ച കാശ് തിരികെ ലഭിച്ചത് 16 പേർക്കു മാത്രം. 2948 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആകെയുള്ള 4,36,85,739 വോട്ടർമാരിൽ 3,12,13,124 പേർ വോട്ട് രേഖപ്പെടുത്തി. സാധുവായ വോട്ടുകൾ 3,13,52,454. പോളിങ് ശതമാനം 71.45%.

വിവിധ പാർട്ടികൾ മത്സരരംഗത്തിറക്കിയ വനിതകളുടെ എണ്ണം:

ബിജെപി – 7
കോൺഗ്രസ് – 10
ജെഡിഎസ് – 12

എസ്ജെപിഎ – 2
ബിഎസ്പി – 11
കെജെപി – 12
എസ്‌പി – 4
ഡബ്ല്യുപിഒഐ – 2
എസ്‌യുസിഐ – 5
എൻഡിഇപി – 1
സിപിഎം – 3
ആർസിഎംപി – 2
ജെഡിയു – 7
എസ്ജെപിഎ – 1
ബിഡിബിആർഎജെപി – 2
എച്ച്ജെപി – 1
ബിഎസ്ആർസിപി – 5
പിപിഒഐ – 1
എംപിഎച്ച്പി – 2
എൽഎസ്പി – 6
ഡബ്ല്യുപിഒഐ – 1
ആർപിഐ (എ) – 1
എസ്ഡിപിഐ – 1
എൻസിപി – 1
ബിപിജെപി – 1
ബിഎച്ച്ജെഡി – 1
എകെബിആർപി – 1
ബിഡിബിആർഎജെപി – 1
സ്വതന്ത്രർ – 66

2018

ആകെ 219 വനിതകൾ മത്സരിച്ചു. 7 പേർ വിജയിച്ചു. കെട്ടിവച്ച കാശ് തിരികെ ലഭിച്ചത് 19 പേർക്ക് മാത്രം. 2636 പേരാണ് അന്ന് മത്സരരംഗത്തുണ്ടായിരുന്നത്. ആകെയുള്ള 5,05,15,011 വോട്ടർമാരിൽ 3,64,23,330 പേർ വോട്ടു രേഖപ്പെടുത്തി. സാധു വോട്ടുകൾ 3,63,14,282. പോളിങ് ശതമാനം 72.10%.

വിവിധ പാർട്ടികൾ മത്സരരംഗത്തിറക്കിയ വനിതകളുടെ എണ്ണം:

ബിജെപി – 8
കോൺഗ്രസ് – 14
ജെഡിഎസ് – 7

സിപിഎം – 2
എഐഎംഇപി – 48
ബിആർപിപി – 1
ജെഎഎച്ച്പി – 1
ആർപിഐ (എ) – 3
എഎസ്പി – 2
എസ്ജെപിഎൽ – 5
ബിജെസി – 4
ജെഎഎൻഎസ്എഎംഎപി – 2
ബിആർഎംഎസ്‌സി – 1
കെജെപി – 4
എസ്എച്ച്പി – 1
ഐഎൻസിപി – 2
എൻസിപി – 1
ആർസിഎംപി – 3
എൽഎഡി – 1
ബിഎസിപി – 1
ആർജെബിപി – 1
ബിബികെഡി – 1
പിപിഒഐ – 3
എസ്പി – 5
പിബിഐ – 1
ബിജെസി – 4
എസ്ജെപിഎൽ – 5
എഫ്‌സിഐ – 1
ആർഎംവിപി – 2
ആർപിഎസ്എൻ – 5
സിപിഐ(എംഎൽ)(എൽ) – 1
എഐജെപി – 2
ജെഡിയു – 2
എഎഎപി – 2
ജെവിബിപി – 1
ജെബിജെഎസ്പി – 1
എൻഎസി – 1
കെപി – 1
കെപിജെപി – 1
ആർപിഐ – 4
എസ്ഡബ്ല്യുഎആർഎജെ (സ്വരാജ്) – 1
സ്വതന്ത്രർ – 75

 

English Summary: Women's Participation in electoral politics of Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com