ADVERTISEMENT

ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ ആശുപത്രിയിലെത്തി സന്ദർശിച്ചു. തലയ്ക്കേറ്റ പരുക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് സത്യേന്ദർ ജെയിൻ.

കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി സത്യേന്ദർ ജെയിൻ തിഹാർ ജയിലിലാണ്. ജയിലിനുള്ളിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് തലയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് സത്യേന്ദർ ജെയിന് ആറു മാസത്തെ ഇടക്കാല ജാമ്യം സുപ്രീം കോടതി അനുവദിച്ചിരുന്നു. സത്യേന്ദർ ജെയിൻ മാധ്യമങ്ങളോട് സംസാരിക്കുന്നത് കോടതി വിലക്കി.

ഡൽഹിയിലെ ലോക് നായക് ആശുപത്രിയിലാണ് ചികിത്സ. തലയ്ക്കേറ്റ പരുക്ക് കാരണം രക്തം കട്ടിപിടിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. ജെയിനുമായി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ കേജ്​രിവാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ധീരനായ മനുഷ്യനെ, ഹീറോയെ സന്ദർശിച്ചുവെന്നാണ് ട്വീറ്റിൽ കേജ്​രിവാൾ കുറിച്ചത്.

English Summary: Arvind Kejriwal Meets AAP's Satyendar Jain, Out Of Jail After A Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com